26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam അന്തരിച്ച കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം പാലിശേരിയുടെ സംസ്‌കാരം ഇന്ന് നടത്തും

അന്തരിച്ച കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം പാലിശേരിയുടെ സംസ്‌കാരം ഇന്ന് നടത്തും

156

അന്തരിച്ച കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം പാലിശേരിയുടെ സംസ്‌കാരം ഇന്നു നടത്തും. ബുധന്‍ പകല്‍ രണ്ടിന് ഔദ്യോഗിക ബഹുമതികളോടെ കടവല്ലൂര്‍ കൊരട്ടിക്കരയിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തുക. സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയറ്റംഗം കൂടിയായിരുന്ന ബാബു എം പാലിശേരി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് വിടവാങ്ങിയത്.

പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം അധികരിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയില്‍ തുടരുന്നതിനിടെയാണ് അന്ത്യം. മരണശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കണ്ണുകള്‍ ദാനം ചെയ്തു. ചൊവ്വാഴ്ച കുന്നംകുളത്തെ പാര്‍ട്ടി ഓഫീസില്‍ നടന്ന പൊതുദര്‍ശനത്തില്‍ രാഷ്ട്രീയ – സംസ്‌കാരിക – പൊതു രംഗത്തെ പ്രമുഖരുള്‍പ്പെടെ നിരവധിപേര്‍ അന്തിമോചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

 

 

 

ADVERTISEMENT
error: Content is protected !!