പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

കാലങ്ങളായി തകര്‍ന്ന് കിടക്കുന്ന തലക്കോട്ടുകര – കൈപ്പറമ്പ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ
നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. തലക്കോട്ടുകര വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധര്‍ണ്ണ കെ.പി.സി.സി. സെക്രട്ടറി സി.സി.ശ്രീകുമാര്‍ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ട് കെ എല്‍ പോള്‍സണ്‍ അധ്യക്ഷനായി.

കോണ്‍ഗ്രസ് ചൂണ്ടല്‍ മണ്ഡലം പ്രസിഡണ്ട് ആര്‍.എം.ബഷീര്‍, പാവറട്ടി ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട് പി. മാധവന്‍, ചിറനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി ഒ സെബി,ബൂത്ത് പ്രസിഡണ്ട് കെ വി വില്യംസ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം – വാര്‍ഡ് നേതാക്കളായ അനില്‍ കുയിലത്ത്, ജോസഫ് കുറ്റിക്കാട്, ബൈജു കെ ജെ, പവല്‍ ജോര്‍ജ്, ജോഷ്വാ,ഹരിദാസന്‍, സുരേന്ദ്രന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT