പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി

ഭൂനികുതി അന്‍പത് ശതമാനം കുത്തനെ ഉയര്‍ത്തിയ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് നിര്‍ദ്ദേശത്തിനും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരേ പുന്നയൂര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.  മുതിര്‍ന്ന നേതാവ് പി.ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി. ബാബു അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി എ.എം. അലാവുദ്ധീന്‍ മുഖ്യപ്രഭാഷണം നടത്തി. കുന്നത്തൂര്‍ പാര്‍ട്ടി ഓഫീസിന് മുന്‍പില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് കോണ്‍ഗ്രസ് ബ്ലോക്ക്-മണ്ഡലം ഭാരവാഹികളും യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് ഭാരവാഹികളും നേതൃത്വം നല്‍കി. പി രാജന്‍ ആമുഖ പ്രഭാഷണം നടത്തി. മുന്‍ മണ്ഡലം പ്രസിഡന്റ് ആലത്തയില്‍ മൂസ സ്വാഗതവും ധര്‍മന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT