ഷാഫി പറമ്പിലിനു നേരെയുണ്ടായ പോലീസ് അതിക്രമം; കോണ്‍ഗ്രസ് പന്നിത്തടത്ത് റോഡ് ഉപരോധിച്ചു

പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം.പിക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പന്നിത്തടത്ത് റോഡ് ഉപരോധിച്ചു. സമരത്തിനിടയിലേക്ക് ബൈക്ക് യാത്രക്കാരന്‍ ബൈക്കോടിച്ച് കയറ്റിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്നിത്തടത്ത് പ്രകടനവും റോഡ് ഉപരോധം നടത്തിയത്. പന്നിത്തടം സെന്ററില്‍ പ്രവര്‍ത്തകര്‍ ഉപരോധിച്ചതോടെ കുന്നംകുളം – വടക്കാഞ്ചേരി സംസ്ഥാനപാതയിലും, അക്കിക്കാവ് – കേച്ചേരി ബൈപ്പാസ് റോഡിലും 15 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു.

ഇതിനിടയില്‍ ബൈക്ക് യാത്രികന്‍ സമരത്തിനിടയിലേക്ക് ബൈക്കോടിച്ചു കയറ്റാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഒരു പ്രവര്‍ത്തകന്റെ കാലില്‍ ബൈക്ക് തട്ടിയതിന് തുടര്‍ന്ന് സമരക്കാരും ബൈക്ക് യാത്രയും തമ്മില്‍ രൂക്ഷമായി വാക്കേറ്റം ഉണ്ടാവുകയും കയ്യാങ്കളിയിലേക്ക് എത്തുകയും ചെയ്തു. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കി.ശേഷം വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ വഴി ഒരുക്കി കൊടുക്കുകയും ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടം, എം.എച്ച്.നൗഷാദ്, സജീവന്‍ ചാത്തനാത്ത്, യാവുട്ടി ചിറമനേങ്ങാട്, രഞ്ജു താരു, റഫീക്ക് ഐനിക്കുന്നത്ത്, വിഷ്ണു ചിറമനേങ്ങാട്, എം.പി.സിജോ,തുടങ്ങിയവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.

 

ADVERTISEMENT