പ്രതിഷേധ പ്രകടനം നടത്തി

ശബരിമല സ്വര്‍ണപ്പാളി വിവാദം, ദേവസ്വം മന്ത്രി വി.എന്‍ വാസവനും ,ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എരുമപ്പെട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. യു.ഡി.എഫ് കുന്നംകുളം നിയോജകമണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം നിഷാദ് അധ്യക്ഷത വഹിച്ചു. എം.കെ ജോസ് ചന്ദ്രപ്രകാശ് ഇടമന , കെ.ഗോവിന്ദന്‍കുട്ടി, എന്‍.കെ കബീര്‍,അജു നെല്ലുവായ്, എ.യു മനാഫ്,ഫ്രിജോ വടക്കൂട്ട്, എം.സി.ഐജു, സുധീഷ് പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT