കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ദിവസങ്ങളോളമായി രാപ്പകല്‍ സമരം നടത്തുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ട് കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്നിത്തടം സെന്ററില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടം അധ്യക്ഷനായി. മഹിളാ കോണ്‍ഗ്രസ്സ് കടങ്ങോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ദീപ രാമചന്ദ്രന്‍,പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി യാവുട്ടി ചിറമനേങ്ങട്,പി.സി. ഗോപാലകൃഷ്ണന്‍,എം.എച്ച്. നൗഷാദ് എന്നിവരും പോഷക സംഘടന ഭാരവാഹികളും സംസാരിച്ചു.

ADVERTISEMENT