സാമൂഹ്യ-രാഷ്ട്രീയ-മത-വിദ്യാഭ്യാസ മേഖലയിൽ ആറുപതിറ്റാണ്ട് സജീവമായിരുന്ന
പൗര പ്രമുഖനായ പി.എസ് മുഹമ്മദ് കുട്ടി ഹാജി (74) നിര്യാതനായി. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലിക്കേയാണ് അന്ത്യം.
ഖബറടക്കം നാളെ രാവിലെ 11 മണിക്ക് മണ്ണാറപ്പറമ്പ് ഖബറുസ്ഥാനിൽ.
PSM ഡെന്റൽ കോളേജ് ചെയർമാൻ, മണ്ണാറപ്പറമ്പ് മഹല്ല് പ്രസിഡന്റ്, മുസ്ലിം ലീഗ് നേതാവും മുൻ മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം, മുൻ ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ , എടപ്പാൾ ദാറുൽ ഹിദായ എജുക്കേഷണൽ കോംപ്ലക്സ് മെമ്പർ, പൊന്നാനി മഊനത്തിൽ ഇസ്ലാം സഭ മെമ്പർ ചാലിശ്ശേരി റോയൽ ഡെന്റൽ കോളേജ് സ്ഥാപകൻ എന്നീ നിലകളിൽ പൊതു രംഗത്ത് നിറഞ്ഞു നിലക്കുന്ന വ്യക്തിത്വമാണ്. ഭാര്യ ഫാത്തിമ്മ കുട്ടി ഹജ്ജുമ്മ.
മക്കൾ റിയാസ് (ഡയറക്ടർ PSM ഡെൻ്റൽ കോളേജ്) സാബിർ(സെക്രട്ടറി റോയൽ ഡെൻ്റൽ കോളേജ്),അബ്ദുൽ റഹ്മാൻ(സെക്രട്ടറി’തൃത്താല മണ്ഡലം മുസ്ലിംലീഗ്),അസീബ് അലി(ഡയറക്ടർ RDCചാലിശ്ശേരി).മരുമക്കൾ റോഷ്നി,ബൽക്കീസ്,ഡോ-സലീന,ഫത്തിമ്മ.