പെരുമ്പടപ്പ് വടക്കൂട്ട് ഇത്തിഹാദ് ദര്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ സ്മാര്‍ട്ട് പ്ലസ് തസ്‌കിയ സൈക്കോളജിക്കല്‍ ക്യാമ്പ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായാണ് ക്യമ്പ് നടത്തിയത്. ഇതോടൊപ്പം 8 ാം ക്ലാസ്സിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഏക ദിന ക്യാമ്പും സംഘടിപ്പിച്ചിരുന്നു. സമാപന ക്യാപ് ഡോക്ടര്‍ റിയാസ് ആലുവ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫള്ല്‍ നഈമി ജിഫ്രി അല്‍ വടക്കൂട്ട് അധ്യക്ഷത വഹിച്ചു. പ്രമുഖ സൈക്കോ ട്രൈനര്‍ സലീം പയ്യോളി, ഹനീഫ ഹാജി, ഉമ്മറുല്‍ ഫാറൂഖ്, തന്‍വീര്‍ സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു.