പുരോഗമന കലാസാഹിത്യ സംഘം പഴഞ്ഞി യൂണിറ്റ് കണ്‍വെന്‍ഷനും ലഹരി വിരുദ്ധ പോരാട്ടത്തിന് ആഹ്വാനം ചെയ്യ്തു കൊണ്ട് ഗ്രാമോത്സവവും സംഘടിപ്പിച്ചു. പഴഞ്ഞി മഹാന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് പഴഞ്ഞി യൂണിറ്റ് പ്രസിഡന്റ് ഡോ. റെജിമോന്‍ മാസ്റ്ററുടെ ആദ്യക്ഷതയില്‍ പു.ക.സ ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് വി.ഡി. പ്രേംപ്രസാദ് ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ കമ്മറ്റി അംഗം എം.എന്‍. സത്യന്‍, ചൊവ്വനൂര്‍ ബ്ലോക്ക് സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ എന്‍.കെ ഹരിദാസന്‍, സിപിഎം പഴഞ്ഞി ലോക്കല്‍ കമ്മറ്റി സെക്രട്ടറി എ.എ. മണികണ്ഠന്‍, പുകസ കുന്നംകുളം ഏരിയ സെക്രട്ടറി സുഭാഷ് പി. തങ്കന്‍, പ്രസിഡന്റ് വത്സന്‍ പാറന്നൂര്‍, പ്രേമന്‍ എന്നിവര്‍ സംസാരിച്ചു. അയിനൂര്‍ നര്‍ത്തന ഡാന്‍സ് & മ്യൂസികിന്റെ തിരുവാതിര കളിയും, കഥ, കവിതാലാപനം തുടങ്ങി വിവിധ കലാപരിപ്പാടികള്‍ നടന്നു. യൂണിറ്റ് സെക്രട്ടറി കെ.കെ. സുകുമാരന്‍ മാസ്റ്റര്‍ സ്വാഗതവും, എ.കെ സത്യന്‍ നന്ദിയും പറഞ്ഞു.