പള്‍സ് പോളിയോ ഇമ്മ്യുണൈസേഷന്‍ പ്രോഗ്രാം എരുമപ്പെട്ടി പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എസ്. ബസന്ത് ലാല്‍ കുണ്ടന്നൂര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ പോളിയോ തുള്ളി മരുന്നു നല്കി നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഷീജ സുരേഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.കെ.ടോണി,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എഫ്. ബാബു, ജെ.പി.എച്ച് എന്‍ കെ.ജി.ധന്യ,ആശ വര്‍ക്കര്‍ ആസിയ എന്നിവര്‍ സന്നിഹിതരായി.