പരൂര്‍ കോള്‍പടവില്‍ പുഞ്ചകൃഷിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കൃഷിയിറക്കലിന്റെ മുന്നോടിയായി പമ്പിംഗ് സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി. കൃഷി തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. മാഞ്ചിറ ഇറക്കത്ത് സ്ഥാപിച്ച സബ് മേഴ്സിബിള്‍ മോട്ടോര്‍ പമ്പ് സെറ്റ് പ്രവര്‍ത്തിപ്പിച്ചാണ് ഈ വര്‍ഷത്തെ കൃഷി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപ്പറമ്പില്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.
ADVERTISEMENT