നിയുക്ത ശബരിമല മേല്‍ശാന്തിക്കും മുന്‍ ശബരിമല, ഗുരുവായൂര്‍ മേല്‍ശാന്തിക്കും സ്വീകരണം നല്‍കി

നിയുക്ത ശബരിമല മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിക്കും മുന്‍ ശബരിമല, ഗുരുവായൂര്‍ മേല്‍ശാന്തിയായിരുന്ന ഏഴിക്കോട് ശശി നമ്പൂതിരിക്കും പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. ക്ഷേത്രകവാടത്തില്‍ നിന്നും പൂത്താലത്തിന്റെയും ഭജനയുടെയും അകമ്പടിയോടെ മേല്‍ശാന്തിമാരെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ക്ഷേത്ര ദര്‍ശനത്തിനു ശേഷം നടന്ന ചടങ്ങില്‍ രക്ഷാധികാരി മോഹന്‍ദാസ് ചേലനാട്ട് ഇവരെ ഹാരമണിയിച്ച് സ്വീകരിച്ചു. യജ്ഞാചാര്യന്‍ കീഴേടം രാമന്‍നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി വി.പ്രേംകുമാര്‍, എം.ബി.സുധീര്‍, പി.തീന്ദ്രദാസ്, ഇ.വി.ശശി, എം.ടി. ബാബുരാജ്, സി.കെ.ബാലകൃഷ്ണന്‍, ഐ.പി.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം.ടി.ഗിരീഷ്, എം.എസ്.ഷിജു, പി.സി.വേലായുധന്‍ ലതിക വിറാം, ഗീതാവിനോദ് എന്നിവര്‍ സ്വീകരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image