ചാവക്കാട്ടെ തകര്‍ന്ന റോഡുകള്‍ നവീകരിക്കണം; ഓട്ടോ ഡ്രൈവര്‍മാര്‍ നിവേദനം നല്‍കി

ചാവക്കാട് നഗരസഭ പരിധിയിലെ തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവര്‍മാര്‍ രംഗത്ത്. ഓട്ടോ ഡ്രൈവേഴ്‌സ് സഹായ സംഘം ഭാരവാഹികള്‍ ഇത് സംബന്ധിച്ച് നഗരസഭാധ്യക്ഷയ്ക്ക് നിവേദനം സമര്‍പ്പിച്ചു. പുന്ന പുതിയറ റോഡ്, വഞ്ചിക്കടവ് റോഡ്, ചാവക്കാട് പോലീസ് സ്റ്റേഷന്റെ പുറകിലൂടെയുള്ള റോഡ് തുടങ്ങിയ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും, മറ്റ് തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഓട്ടോ ഡ്രൈവേഴ്‌സ് സഹായ സംഘം ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്തിന് നിവേദനം നല്‍കിയത്.

ADVERTISEMENT
Malaya Image 1

Post 3 Image