പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ പ്രഥമ ബാലാമണിയമ്മ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മലയാള കവിതയിലെ സമഗ്ര സംഭാവനക്കാണ് 10001 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കുന്നത്. എഴുത്തുകാരനും മുന്‍ ഐ എഎസ് ഉദ്യോഗസ്ഥനുമായ കെ ബി മോഹന്‍ കുമാര്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തും. വാര്‍ത്തസമ്മേളനത്തില്‍ സാഹിത്യ സമിതി പ്രസിഡണ്ട്ഉമ്മര്‍ അറക്കല്‍, ജനറല്‍ കണ്‍വീനര്‍ കെബി സുകുമാരന്‍,സെക്രടറി രാജേഷ് കടാമ്പുള്ളി,
ട്രഷറര്‍ ഷാജന്‍ വാഴപ്പിള്ളി, ജോയിന്റ് കണ്‍വീനര്‍ കെ. സക്കറിയ എന്നിവര്‍ പങ്കെടുത്തു.