ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ ലെന്‍സ്‌ഫെഡ് പുന്നയൂര്‍ക്കുളം യൂണിറ്റ് സമ്മേളനം നടത്തി. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നടത്തിയ പരിപാടി ജില്ലാ കമ്മിറ്റി അംഗവും ഏരിയ ഇന്‍ചാര്‍ജ് വഹിക്കുന്ന സജിന്‍ വെന്നിക്കല് ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഇ കെ ഷെഹീര്‍ അധ്യക്ഷത വഹിച്ചു.