പുന്നയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘കേരളോത്സവം 2026’ന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പ്രസിഡന്റ് റസ്ല റഹീം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഐ.പി.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് കെ.കെ. ഷിബു, വൈസ് പ്രസിഡന്റ് ഷെഹര്‍ബാന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡ് മെമ്പര്‍മാരും പഞ്ചായത്തിലെ കലാ-കായിക, സാംസ്‌കാരിക ക്ലബ്ബുകളുടെ പ്രതിനിധികളും യുവജനങ്ങളും പങ്കെടുത്തു. ക്ലബ്ബ് ഭാരവാഹികളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുകയും ആവശ്യമായ തീരുമാനങ്ങള്‍ കൈകൊള്ളുകയും മത്സരങ്ങളുടെ വിപുലമായ ആസൂത്രണം ചര്‍ച്ച ചെയ്യുകയും ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുബീന സലീം സ്വാഗതവും ഒന്നാം വാര്‍ഡ് മെമ്പര്‍ ആയിഷ നന്ദിയും പറഞ്ഞു. കേരളോത്സവത്തിന്റെ വിവിധ മത്സരങ്ങളുടെ തീയതികളും രജിസ്‌ട്രേഷന്‍ വിവരങ്ങളും ഉടന്‍ പുറത്തുവിടുമെന്ന് സംഘാടക സമിതി അറിയിച്ചു.



