ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിയുടെ ഭാഗമായി പുന്നയൂര്‍ പഞ്ചായത്ത് എടക്കഴിയൂര്‍ ബീച്ചില്‍ ശുചീകരണം നടത്തി. വാര്‍ഡ് മെമ്പര്‍ എം കെ അറഫാത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ കെ വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കടലോര ജാഗ്രത സമിതി അംഗങ്ങളായ സി.വി സുരേന്ദ്രന്‍, എ.കെ സുലൈമാന്‍, മത്സ്യത്തൊഴിലാളി സഹകരണ സംഘം സുബൈത പാലക്കല്‍, കോസ്റ്റല്‍ ഗാര്‍ഡ് ബൈജു തൃശൂര്‍, ഹരിത കര്‍മ സേന അംഗങ്ങള്‍, സിഡിഎസ് മെമ്പര്‍മാര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ഫിഷറീസ് പ്രേമോട്ടര്‍ സി കെ ഗീതമോള്‍ സ്വാഗതവും
പ്രൊമോട്ടര്‍ അനു അനില്‍ നന്ദിയും പറഞ്ഞു.