അതിമാരക ലഹരി മരുന്നായ 1.5 ഗ്രാം എം ഡി എം എ യുമായി യുമായി യുവതിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.പുന്നയൂര്‍ക്കുളം കടിക്കാട് കറുത്തേടത്ത് വീട്ടില്‍ 36 വയസ്സുള്ള ഹിമയെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വില്പനക്കായി വീട്ടില്‍ എം ഡി എം എ സൂക്ഷിച്ച് വരുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വടക്കേക്കാട് എസ് എച്ച് ഒ സതീഷ് കെ യുടെ നേതൃത്വത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌കോഡ് അംഗങ്ങള്‍ എസ് ഐ മാരായ ആനന്ദ് കെ.പി, സാബു പി എസ്, സുധീര്‍ പി എ , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ചിത്ത് കെ സി, , റോഷ്‌നി , അനൂപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.