പുന്നയൂര്‍ക്കുളം പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി

 

പുന്നയൂര്‍ക്കുളം പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ ഫാത്തിമ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും മിതമായ നിരക്കില്‍ കണ്ണട വിതരണവും നടത്തി.ഞായറാഴ്ച കാലത്ത് പുന്നയൂര്‍ക്കുളം അന്‍സാര്‍ കോളേജില്‍ നടത്തിയ ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷഹീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ഇ.കെ. നിസാറിന്റെ അധ്യക്ഷതയില്‍ ഡോക്ടര്‍ ജോയ്‌സ് ജോഷി നേത്ര പരിശോധനക്ക് നേതൃത്വം നല്‍കി. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഗിരിജ രാജന്‍ സ്വാഗതവും മായ നന്ദിയും പറഞ്ഞു. ക്യാമ്പില്‍ പങ്കെടുത്തവരില്‍ ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാധാരണ ജനങ്ങള്‍ക്ക് ആയുഷ്മാന്‍ ഭരത്, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉള്ളവര്‍ക്ക് സാധാരണ തിമിര ശസ്ത്രക്രിയ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. താല്പര്യമുള്ളവര്‍ക്ക് വിലകൂടിയ ഐ ഒ എല്‍ ലെന്‍സ് ഉപയോഗിച്ച് തിമിര ശസ്ത്രക്രിയ ചെയ്യുവാനുള്ള ആധുനിക ഫാക്കോ ആന്‍ഡ് കീ ഹോള്‍ സര്‍ജറി മിതമായ നിരക്കിലും ചെയ്യുവാനുള്ള അവസരം ഒരുക്കും.