തളി പാറപ്പുറം ഹിളര്‍ ജുമാ മസ്ജിദിലെ 25-ാമത് ദിക്കര്‍ വാര്‍ഷികം ഒക്ടോബര്‍ 28, 29 തിയ്യതികളിലായി നടക്കും

 

തളി പാറപ്പുറം ഹിളര്‍ ജുമാ മസ്ജിദില്‍ ഒക്ടോബര്‍ 28, 29 തിയ്യതികളിലായി 25-ാമത് ദിക്കര്‍ വാര്‍ഷികവും മത പ്രഭാഷണവും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന ദിക്ര്‍ വാര്‍ഷിക ദുആ സമ്മേളനം കടങ്ങോട് അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഖത്തീബ് ഷിയാസ് മിസ്ബാഹി വടക്കാഞ്ചേരി അധ്യക്ഷനാകും. സദര്‍ മുഅല്ലിം നൗഫല്‍ ഇദിരീസി ആമുഖം അവതരിപ്പിക്കും. സയ്യിദ് അലിയ്യുല്‍ ബുഖാരി തങ്ങള്‍ മണ്ണാര്‍ക്കാട് മുഖ്യ പ്രഭാഷണം നടത്തും. ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് പ്രമുഖ പണ്ഡിതന്‍ ഉസ്താദ് അല്‍ ഹാഫിള് അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ പ്രഭാഷണം നടത്തും. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എസ്.എ. സിദ്ദീഖ് സ്വാഗതം ആശംസിക്കും. എരുമപ്പെട്ടി പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗത സംഘം രക്ഷാധികാരി ഷിയാസ് മിസ്ബാഹി, ചെയര്‍മാന്‍ കെ.എസ് മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ എസ്.എ സിദ്ദീഖ്, ട്രഷറര്‍ പി.എം മൊയ്തീന്‍, മീഡിയ കോഡിനേറ്റര്‍ ടി.എം അല്‍ത്താഫ് എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image