നവംബര്‍ 1, 2 , 3 തീയതികളിലായാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. തിങ്കളാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് പ്രദക്ഷിണത്തിനും കുരിശിങ്കല്‍ ധുമ പ്രാര്‍ത്ഥനയ്ക്കും ശേഷം ഇടവക വികാരി ഫാദര്‍ ജോസഫ് ചെറുവത്തൂര്‍ പെരുന്നാള്‍ കൊടിയേറ്റം നടത്തി. സഹ വികാരി ഫാദര്‍ ഗീവര്‍ഗീസ് കെ വില്‍സണ്‍, ഫാദര്‍ ഷിജു കാട്ടില്‍ എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്ന് കാട്ടകമ്പാല്‍ അച്ഛന്റെ കബറടത്തിങ്കല്‍ ധൂമ പ്രാര്‍ത്ഥനയും ആശിര്‍വാദവും വാഴവിനും ശേഷം നേര്‍ച്ച വിതരണവും ഉണ്ടായിരുന്നു. നവംബര്‍ 3 ഞായറാഴ്ച വരെ ദിവസവും പള്ളിയില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. ചടങ്ങുകള്‍ക്ക് ഇടവക ട്രസ്റ്റി പിസി റെജിമോന്‍, സെക്രട്ടറി റോഷന്‍ പി ജെയിംസ് തുടങ്ങിയവരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്‍കി.
ADVERTISEMENT