24.4 C
Kunnamkulam
Monday, August 3, 2026
Home Bureaus Punnayurkulam വെളിയങ്കോട് ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

വെളിയങ്കോട് ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കേ പുറത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ മജീദ് പാടിയോടത്ത് , സെയ്തു പുഴക്കര റംസി റമീസ്, ബ്ലോക്ക് മെമ്പര്‍ പി അജയന്‍, മെമ്പര്‍മാരായ വേണുഗോപാല്‍ , പ്രിയ, സുമിത രമേശ് , ഹസീന ഹിദായത്ത് ,ഷെരീഫ മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി പ്രിയദര്‍ശനി , എ ഡി സി മെമ്പര്‍ സി കെ പ്രഭാകരന്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നുകൊണ്ട് സംസാരിച്ചു. കൃഷി ഓഫീസര്‍ വി.കെ.ലാമിന സ്വാഗതവും കൃഷി അസിസ്റ്റന്റ് സൗമ്യ നന്ദിയും പറഞ്ഞു. പച്ചക്കറികളുടെയും , ഫലവൃക്ഷങ്ങളുടെയും , അലങ്കാര ചെടികളുടെയും വിത്തുകളും തൈകളും ചന്തയില്‍ വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ടായിരുന്നു. രാവിലെ 11 ന് ആരംഭിച്ച ചന്തയില്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നൂറിലധികം കര്‍ഷകര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!