വില്ലേജ് ഓഫീസറുമായും ജീവനക്കാരുമായും മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തി. വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് പൗരാവകാശസംരക്ഷണ സമിതിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. ജീവനക്കാര്‍ പൊതുജനങ്ങളോട് മോശമായി പെരുമാറുന്നതും, ആവശ്യങ്ങള്‍ ശരിയാക്കുന്നതിന് കൈക്കൂലി കൊടുക്കേണ്ടി വരുന്നതും അപേക്ഷകളില്‍ അന്യായമായ കാലതാമസം നേരിടുന്നതും തുടങ്ങി വിവിധങ്ങളായ പരാതികളാണ് ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയത്. വില്ലേജ് ഓഫീസര്‍ സരിത സത്യനുമായും, ജീവനക്കാരുമായും നടന്ന ചര്‍ച്ചയില്‍ നിലവിലെ അവസ്ഥ വിശദമായി വിവരിച്ചു.
ADVERTISEMENT