ഹരിത കേരള മിഷന്റെ ചങ്ങാതിക്കൊരുതൈ പദ്ധതിയുടെ പുന്നയൂര്‍ക്കുളം പഞ്ചായത്ത്തല ഉദ്ഘാടനം ചമ്മന്നൂര്‍ ജി.എം.എല്‍.പി. സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ നിര്‍വ്വഹിച്ചു.ഒ.എസ്.എ.സെക്രട്ടറി അലി തറയില്‍ അധ്യക്ഷനായ ചടങ്ങില്‍ പ്രധാന അധ്യാപിക ടി.ആര്‍. ബിന്ദു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.ആര്‍.അശ്വതി നന്ദിയും പറഞ്ഞു. കുട്ടികള്‍ കൊണ്ടുവന്ന വൃക്ഷ തൈകള്‍ കൂട്ടുകാര്‍ക്ക് കൈമാറി. അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാനും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ന്റെ അളവ് കുറക്കാനും കുട്ടികളിലൂടെ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.