പുന്നയൂര്‍ക്കുളം പഞ്ചായത്ത് , 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിന് വേണ്ടി മെഡിക്കല്‍ ക്യാമ്പ് നടത്തി. അണ്ടത്തോട് വി.പി. മാമു സ്മാരക പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.കെ.നിഷാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു ടീച്ചര്‍, വാര്‍ഡ് മെമ്പര്‍മാരായ ബുഷറ നൗഷാദ്, ഹാജറ കമറുദ്ധീന്‍, കെ.എച്ച്.ആബിദ്, ശോഭ പ്രേമന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മൂസ ആലത്തയില്‍ സ്വാഗതവും, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ സ്മിത നന്ദിയും പറഞ്ഞു. ഡോക്ടര്‍ മജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു