ശാസ്ത്ര പ്രചരണത്തിന്റെ ഭാഗമായി വടക്കേക്കാട് ഐ.സി .എ സ്‌ക്കൂളില്‍ സെമിനാര്‍ സംഘടിപ്പിച്ചു

 

കാര്യശേഷിയും നന്മയും പ്രകൃതി സ്‌നേഹവുമുള്ള വ്യക്തികളെ വാര്‍ത്തെടുക്കുന്നതില്‍ അതിപ്രധാനമാണ് വായനയും ലൈബ്രറി ഉപയോഗവുമെന്ന് അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പ്രൊഫസറും ചീഫ് ലൈബ്രേറിയനുമായ ഡോ. ഫ്രാന്‍സിസ്.ശാസ്ത്ര പ്രചരണത്തിന്റെ ഭാഗമായി വടക്കേക്കാട് ഐ.സി .എ സ്‌ക്കൂള്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര പഠനത്തിന്റേയും ഗവേഷണത്തിന്റേയും പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.
പ്രിന്‍സിപ്പല്‍ അബ്ദുള്‍ ഗഫൂര്‍.പി അധ്യക്ഷനായിരുന്നു.കേരള കാര്‍ഷിക സര്‍വ്വകലാശാല മുന്‍ ചീഫ് ലൈബ്രേറിയനും അദ്ധ്യാപകനുമായിരുന്ന അബ്ദുല്‍ റസാഖ്, എഴുത്തുകാരനും പാലക്കാട് ഗവ. വിക്ടോറിയ കോളേജ് ചീഫ് ലൈബ്രേറിയനുമായ ഡോ. അജിതന്‍ കെ.ആര്‍ എന്നിവര്‍ സംസാരിച്ചു.
ഐ.സി.എ വൈസ് പ്രസിഡണ്ട് പി. കുഞ്ഞിമൊയ്തു, വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് യൂനസ് എം കെ, ലൈബ്രേറിയന്‍ ലൈല, ഇംഗ്ലീഷ് അധ്യാപിക സബിത പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT