പുന്നൂക്കാവ് അങ്കണവാടിയിലേക്കുള്ള വഴി വെള്ളക്കെട്ടില്‍; യാത്രാദുരിതം രൂക്ഷം

പുന്നയൂര്‍ക്കുളം പുന്നൂക്കാവ് അങ്കണവാടിയിലേക്കുള്ള വഴി വെള്ളവും ചെളിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. ഭരണസമിതിയുടെയും, വാര്‍ഡംഗത്തിന്റെയും അനാസ്ഥയാണം കാരണമെന്ന് ആക്ഷേപം. 250 മീറ്റര്‍ ദൂരമുള്ള റോഡ് വെള്ളവും ചെളിയും നിറഞ്ഞ നിലയിലാണ്. അങ്കണവാടിയിലേക്ക് ചെളി ചവിട്ടാതെ പോകാന്‍ സമീപത്തെ വീട്ടുമുറ്റത്തേക്ക് കയറണം. 13 കുട്ടികള്‍ ഇവിടെ എത്തുന്നുണ്ട്. ഇതുവഴി വാഹനങ്ങള്‍ വരാന്‍ പ്രയാസമാണ്. അതിനാല്‍ അങ്കണവാടിയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനും ബുദ്ധിമുട്ടായി. റോഡിനു വശത്തെ തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണ നിലയിലാണ്. അങ്കണവാടിക്ക് പുറമേ 6 കുടുംബള്‍ക്കും ഈ വഴി മാത്രമാണ് ആശ്രയം. മഴക്കാലത്താണ് ഏറെ ദുരിതം.2 വര്‍ഷം മുന്‍പാണ് ഇവിടെ പുതിയ നഴ്സറി ഉദ്ഘാടനം ചെയ്തത്. വഴി കോണ്‍ക്രീറ്റ് ചെയ്യുകയോ കട്ട വിരിക്കുകയോ ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രാവര്‍ത്തികമായില്ല.

ADVERTISEMENT