കൂത്തുപറമ്പ് സമര പോരാളി പുഷ്പന്റെ നിര്യാണത്തില്‍ ഡിവൈഎഫ്‌ഐ കാട്ടാകമ്പാല്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണയോഗം നടത്തി. ചൊവ്വാഴ്ച വൈകിട്ട് ആറിന് ചിറക്കല്‍ സെന്ററില്‍ മേഖലാ ട്രഷറര്‍ അനുമോന്‍ സി. തമ്പിയുടെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഡിവൈഎഫ്‌ഐ മുന്‍ വില്ലേജ് സെക്രട്ടറിയും സിപിഐഎം കുന്നംകുളം ഏരിയ കമ്മിറ്റി അംഗവുമായ ടിസി ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി വി. എസ് ലെനിന്‍, സിപിഐഎം കാട്ടകാമ്പാല്‍ ലോക്കല്‍ സെക്രട്ടറി വി. കെ ബാബുരാജ്, കെഎസ്‌കെടിയു വില്ലേജ് സെക്രട്ടറി സന്തോഷ് കൊളത്തേരി, കര്‍ഷകസംഘം മേഖലാ സെക്രട്ടറി കെ എ അനില്‍കുമാര്‍, ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗം കെ കെ ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു
ADVERTISEMENT