പുത്തന്‍കടപ്പുറം ഗവ:ഫിഷറീസ് യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച വര്‍ണ്ണപ്പകിട്ട് സ്‌കൂള്‍ കലോത്സവം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന രണദിവെ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ ഡയറ്റ് ലക്ച്ചറര്‍ യു.മുഹമ്മദ് റാഫി വിശിഷ്ടാതിഥിയായി. പി.ആര്‍.റജില, എം.കെ.സലീം, ലിന്‍സി വി.തോമസ്, സയന ചാഴൂര്‍, കെ.എച്ച്. ഷീജ, എം.യു.അജിത, സി.ജെ ജിന്‍സി തുടങ്ങിയ അധ്യാപകര്‍ നേതൃത്വം നല്‍കി. ഹെഡ്മിസ്ട്രസ് പി.കെ.റംല സ്വാഗതവും, എം.കെ. ജാസ്മിന്‍ നന്ദിയും പറഞ്ഞു.
ADVERTISEMENT