പാറന്നൂരില്‍ മാലിന്യം തള്ളിയ വാഹനം പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ചൂണ്ടല്‍ പഞ്ചായത്തിലെ പാറന്നൂരില്‍ നെടിയേടത്ത് സര്‍വീസ് സ്റ്റേഷന് സമീപമുള്ള പാടത്തേക്ക് അറവുമാലിന്യങ്ങള്‍ തള്ളിയവരെ വാഹനമുള്‍പ്പെടെ നാട്ടുക്കാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ പിന്തുടര്‍ന്ന് പിടികൂടി. കുന്നംകുളം പോലീസ് സ്ഥലത്തെത്തി വാഹനത്തിലെ ജീവനക്കാരെയും വാഹനവും കസ്റ്റഡിയിലെടുത്തു.
ADVERTISEMENT