പെരുമ്പടപ്പ് പ്രത്യാശ അയിരൂരിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗ്രാമ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 6 ഞായര്‍ ഉച്ചക്ക് രണ്ടിന് പ്ലസന്റ പാലസ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഗ്രാമ സംഗമം നടത്തുന്നത്. അയിരൂര്‍ ഗ്രാമത്തിന്റെ സാംസ്‌കാരിക തനിമയുടെ സംരക്ഷണവും സാമൂഹ്യ പുരോഗതിയും ലക്ഷ്യമിട്ട് കക്ഷിരാഷ്ട്രീയ മതഭേദമന്യേ രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ് പ്രത്യാശ അയിരൂര്‍. നാട്ടില്‍ വ്യാപകമായി വരുന്ന ലഹരിയുടെ വിപത്തിനെതിരെയുള്ള ബോധവല്‍ക്കരണ പദ്ധതിയാണ് പ്രഥമ ദൗത്യം ആയി പ്രത്യാശ ഏറ്റെടുക്കുന്നത്. ഗ്രാമ സംഗമം എന്ന പേരില്‍ ഒരുക്കുന്ന പരിപാടി ഡെപ്യൂട്ടി കളക്ടര്‍ ആന്‍ഡ് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം. മെഹറലി ഉദ്ഘാടനം ചെയ്യും.
ADVERTISEMENT