പുതുശ്ശേരി അയ്യംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ദേശവിളക്കാഘോഷവും, അന്നദാനവും നടന്നു

പുതുശ്ശേരി അയ്യംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തില്‍ ദേശവിളക്കാഘോഷവും, അന്നദാനവും നടന്നു. വിളക്ക് ദിവസമായ വെള്ളിയാഴ്ച രാവിലെ മുതല്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. വൈകീട്ട് പുതുശ്ശേരി ശിവസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ നിന്ന് വാദ്യമേളത്തിന്റെയും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നെള്ളിച്ചു. അകമല എം.കെ.ശ്രീധരന്‍ ഗുരുസ്വാമിയുടെ നേതൃത്വത്തിലുള്ള വിളക്ക് സംഘം, ദേശവിളക്കാഘോഷത്തില്‍ വിളക്ക് പാര്‍ട്ടിയായി. നിരവധിയായ താലങ്ങളുടെ അകമ്പടിയോടെ എഴുന്നെള്ളിപ്പ്, വിളക്ക് പന്തലിലെത്തി സമാപിച്ചു. തുടര്‍ന്ന് പ്രസാദ ഊട്ടിന് ശേഷം ഉടുക്കുപാട്ട് നടന്നു. പുലര്‍ച്ചെ കാണിപ്പാട്ട്, കനലാട്ടം, വെട്ട് തട തുടങ്ങിയ ചടങ്ങുകളോടെ ദേശവിളക്കാഘോഷത്തിന് സമാപനമായി.

ADVERTISEMENT
Malaya Image 1

Post 3 Image