വെള്ളറക്കാട് ഓട്ടോ ടാക്‌സിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

കുന്നംകുളം – വടക്കാഞ്ചേരി സംസ്ഥാനപാതയില്‍ വെള്ളറക്കാട് ദുബായ്‌റോഡിന് സമീപം ഓട്ടോ ടാക്‌സിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. ഓട്ടോറിക്ഷാ ഡ്രൈവര്‍ മനപ്പടി ചിങ്ങ്യംകാവ് സ്വദേശി കുഞ്ഞുമോന്‍(49), ഓട്ടോ ടാക്‌സി യാത്രക്കാരായ തൊഴൂക്കര തണ്ണീര്‍ക്കോട് സ്വദേശികളായ മണ്ണാരപുരയ്ക്കല്‍  ശശി(70) ,  ദേവയാനി(57),  അശോകന്‍(51),  കോമള(56) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച്ച വൈകീട്ട് 3.30 ഓടെയാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ കുഞ്ഞുമോനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പരിക്കേറ്റ മറ്റുള്ളവരെ കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image