മലര്‍വാടി ബാലസംഘം, ‘മഴവില്ല്’ ചിത്ര രചനാ മത്സരത്തിന്റെ പ്രചാരണ കാമ്പയിന് തുടക്കമായി

മലര്‍വാടി ബാലസംഘം, മഴവില്ല് സംസ്ഥാന തല ചിത്ര രചനാ മത്സരത്തിന്റെ പ്രചാരണ കാമ്പയിന് കുന്നംകുളം ഏരിയയില്‍ തുടക്കമായി. ചിറമനേങ്ങാട് കോണ്‍കോഡ് സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പി.എം. ഹംസ ചിത്രരചനാ കാമ്പയിന്‍ പോസ്റ്റര്‍ ഏരിയാ കോഡിനേറ്റര്‍ അബ്ദുള്‍ ഫത്താഹില്‍ നിന്നും ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ രാജി പ്രകാശ്, പ്രോഗ്രാം കോഡിനേറ്റര്‍ എ.വി.ഗഫൂര്‍, ഷഹീര്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. കുന്നംകുളം ബഥനി സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ യാക്കോബ് ഒഐസി, പി.എ ബദറുദീന്‍, ബക്കര്‍ കുന്ദംകുളം എന്നിവര്‍ പങ്കെടുത്തു.

കേച്ചേരി അല്‍ ഇസ്ലാഹ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സുപ്രിയ സുബ്രഹ്‌മണ്യന്‍, ആര്‍.എ. ഫസലുറഹ്‌മാന്‍, എ.സുലൈമാന്‍ എന്നിവര്‍ പങ്കെടുത്തു. നഴ്‌സറി ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. നാലു കാറ്റഗറികളില്‍ നവംബര്‍ 30ന് പെരുമ്പിലാവ് അന്‍സാര്‍ വിമണ്‍സ് കോളേജില്‍ മത്സരം നടക്കുമെന്ന് മലര്‍വാടി കുന്നംകുളം ഏരിയാ രക്ഷാധികാരി ഷാജു മുഹമ്മദുണ്ണി അറിയിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image