ബൈക്ക് ബസ്സിനടിയിലേക്ക് തെന്നി വീണ് യുവാവിന് ദാരുണാന്ത്യം

248

നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെന്നി വീണ് യുവാവിന് ദാരുണാന്ത്യം. പുവ്വത്തൂര്‍ രായംമരയ്ക്കാര്‍ വീട്ടില്‍ അബ്ദുമോന്റെ മകന്‍ മുഹമ്മദ് സഫറാണ് (18) മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. പുവ്വത്തൂര്‍ പറപ്പൂര്‍ റോഡിലെ തിരിവില്‍ അമിത വേഗതയിലെത്തിയ സഫര്‍ ബൈക്കില്‍ നിന്ന് ബസ്സിനടിയിലേക്ക് വിഴുകയായിരുന്നു.