‘വിജയമാണ് റമദാന്‍’ ഖുര്‍ആന്‍ സമ്മേളനം ഞായറാഴ്ച

ജമാഅത്തെ ഇസ്ലാമി കുന്നംകുളം ഏരിയ സമിതിയുടെ നേതൃത്വത്തില്‍ വിജയമാണ് റമദാന്‍ ഖുര്‍ആന്‍ സമ്മേളനം ഞായറാഴ്ച നടത്തും. രാവിലെ 10 ന് പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഖുര്‍ആന്‍ സമ്മേളനം ഇത്തിഹാദുല്‍ ഉലമ കേരള സെക്രട്ടറി സമീര്‍ കാളികാവ് ഉദ്ഘാടനം ചെയ്യും. ആലുവ അസ്ഹറുല്‍ ഉലൂം അസിസ്റ്റന്റ് പ്രൊഫസര്‍ താഹിര്‍ മുഹമ്മദ് അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. ജമാഅത്തെ ഇസ്ലാമി കുന്നംകുളം ഏരിയ പ്രസിഡണ്ട് ഷാജു മുഹമ്മദുണ്ണി അധ്യക്ഷത വഹിക്കും.

 

ADVERTISEMENT