27.4 C
Kunnamkulam
Sunday, September 27, 2026
Home Bureaus Velur വനിതാ ദിനത്തില്‍ ആകാശയാത്ര നടത്തി ഹരിതകര്‍മ്മസേന അംഗങ്ങള്‍

വനിതാ ദിനത്തില്‍ ആകാശയാത്ര നടത്തി ഹരിതകര്‍മ്മസേന അംഗങ്ങള്‍

247

വനിതാ ദിനത്തില്‍ ആകാശയാത്ര നടത്തി ഹരിതകര്‍മ്മസേന അംഗങ്ങള്‍. വേലൂര്‍ ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്കായാണ് വിമാനയാത്ര സംഘടിപ്പിച്ചത്. വേലൂര്‍ ഗ്രാമപഞ്ചായത്തിലെ 33 അംഗങ്ങളാണ് നെടുമ്പാശ്ശേരിയില്‍ നിന്നും ബാംഗ്ലൂര്‍ വരെയാണ് കന്നി വിമാന യാത്ര നടത്തിയത്. വേലൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസി ന്റേയും നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ദിലിപ് കുമാര്‍, പഞ്ചായത്തംഗം വിമല നാരായണന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിദ്യ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിമാനയാത്ര നടന്നത്.

ADVERTISEMENT
error: Content is protected !!