ഖുര്‍ആന്‍ സമ്മേളനം നടത്തി

ജമാഅത്തെ ഇസ്ലാമി കുന്നംകുളം ഏരിയ സമിതിയുടെ നേതൃത്വത്തില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിജയമാണ് റമളാന്‍ എന്ന ശീര്‍ഷകത്തില്‍ ഖുര്‍ആന്‍ സമ്മേളനം നടത്തി. ജീവിത വിജയത്തിന്റെ  ഖുര്‍ആനിക പാഠങ്ങള്‍ എന്ന വിഷയമവതരിപ്പിച്ചു കൊണ്ട് ഇത്തിഹാദുല്‍ ഉലമ   കേരള സെക്രട്ടറി സമീര്‍ കാളികാവ് ഉദ്ഘാടനം ചെയ്തു. ഖുര്‍ആനും ഭാഷാ സൗന്ദര്യവും എന്ന വിഷയത്തില്‍ ആലുവ അസ്ഹറുല്‍ ഉലൂം അസിസ്റ്റന്റ് പ്രൊഫസര്‍  താഹിര്‍ മുഹമ്മദ് ക്ലാസ്സെടുത്തു. ജമാഅത്തെ ഇസ്ലാമി കുന്നംകുളം ഏരിയ പ്രസിഡണ്ട് ഷാജു മുഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി മുനീര്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം പി.എ. ഷാഹിദ് നന്ദിയും പറഞ്ഞു. ജമാഅത്തെ ഇസ്ലാമി എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.എ.കമറുദീന്‍, സുലൈമാന്‍ പട്ടിക്കര, ഇ വി എം ഷെരീഫ് , മുജീബ് പട്ടേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT