ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ഇന്ന് കുന്നംകുളത്ത് എത്തും. കുന്നംകുളം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.ടി അജയ്‌മോഹന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം രാഹുല്‍ ഗാന്ധി ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷമാണ് കുന്നംകുളത്ത് എത്തുക. പഴയ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. മാളയിലെ തിരഞ്ഞെടുപ്പ് യോഗത്തിനുശേഷമായിരിക്കും ഹെലികോപ്റ്ററില്‍ അദ്ദേഹം ശ്രീകൃഷ്ണകോളേജ് ഗ്രൗണ്ടില്‍ എത്തുക. അവിടെനിന്നും റോഡ് മാര്‍ഗ്ഗം കുന്നംകുളത്തേക്ക് എത്തും. കുന്നംകുളത്ത് ഒരു പൊതു പരിപാടിയില്‍ രാഹുല്‍ഗാന്ധി ആദ്യമായാണ് പങ്കെടുക്കുന്നത്.



