ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സിപിഎം കടവൂര്‍ പഞ്ചായത്ത് കമ്മിറ്റി മെയ് നാലിന് നടത്തുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാര്‍ത്ഥം വിളംബര റാലി നടത്തി. സിഐടിയു കടവല്ലൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പിലാവില്‍ നിന്ന് തുടങ്ങിയ ജാഥ സിഐടിയു ഏരിയ സെക്രട്ടറി എം മുരളീധരന് ഫ്ലാഗ് ഓഫ് ചെയ്തു. അക്കിക്കാവ് ചുറ്റി പെരുമ്പിലാല് സമാപിച്ചു. തുടര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം ബാലാജി സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ബി ജയന്, എം.എന്‍ മുരളീധരന്, കമ്മറ്റി സെക്രട്ടറിമാരായ കെ ഇ സുധീര്‍ , അജിത് കുമാര്‍, മുഹമ്മദ് ഹാഷിം, എം കെ മോഹനന് തുടങ്ങിയവര്‍ പങ്കെടുത്തു.