26.3 C
Kunnamkulam
Tuesday, July 7, 2026
Home Bureaus Punnayurkulam കേരള ശാസ്ത്ര സാഹിത്യ പരിഷത് വടക്കേക്കാട് യൂണിറ്റ് റാലി സംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത് വടക്കേക്കാട് യൂണിറ്റ് റാലി സംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത് വടക്കേക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ വാദ്യമേളത്തിന്റെ അകമ്പടിയോടെ – റിപ്പബ്ലിക്കിന്റെ കാവലാളാവുക – എന്ന മുദ്രാവാക്യം ഉയര്‍ത്തി റാലി സംഘടിപ്പിച്ചു. ബാലവേദി പ്രവര്‍ത്തകരുടെ  നേതൃത്വത്തില്‍ നടത്തിയ റാലി ജില്ലാ പഞ്ചായത്ത് വടക്കേക്കാട് ഡിവിഷന്‍ മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ റഹീം വീട്ടിപറമ്പില്‍ ഉദഘാടനം ചെയ്തു. ഭരണഘടനയുടെ ആമുഖത്തിന്റെ കോപ്പി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു. പ്രേംജി റോഡില്‍ സ്ഥാപിച്ചിട്ടുള്ള ഭരണഘടനാ ശിലാ പരിസരത്ത് റാലി സമാപിച്ചു.ജനപ്രതിനിധികളായ ബിജു പള്ളിക്കര,ബീനാ സുരേന്ദ്രന്‍ ‘സരസ്വതി കുഞ്ഞുമോന്‍, സരിത ഷാജി, ശിജില സതീഷ് എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!