ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് തുടക്കമായി. കര്‍ക്കിടകം ഒന്നാം തീയതി രാവിലെ 5 മണിക്ക് നടതുറന്നതിന് ശേഷം നിര്‍മ്മാല്യദര്‍ശനം അഭിഷേകം, മലര്‍നിവേദ്യം, ഗണപതിഹോമം, ഉഷ:പൂജ, പായസ നിവേദ്യത്തോടു കൂടിയ ഉച്ചപൂജ, ഉപദേവതമാര്‍ക്കുള്ള നിവേദ്യം എന്നിവ നടന്നു. ക്ഷേത്രം ഊരാളന്‍ കൂടിയായ ഡോ:പാഴൂര്‍ ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി അരവിന്ദ് ചൗബി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ പ്രദീപ് ചെറുവാശ്ശേരിയുടെ രാമായണ പാരായണവും ദിവസവും രാവിലെ 5.30 ന് നടക്കുന്നുണ്ട്. ജൂലൈ 27-ന് ഞായറാഴ്ച രാവിലെ വിശേഷാല്‍ ഗണപതി ഹോമവും, വൈകീട്ട് ഭഗവത് സേവയും കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് പട്ടിശ്ശേരി ദേവസ്വം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Home Bureaus Perumpilavu ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് തുടക്കമായി