25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് തുടക്കമായി

ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് തുടക്കമായി

30

ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് തുടക്കമായി. കര്‍ക്കിടകം ഒന്നാം തീയതി രാവിലെ 5 മണിക്ക് നടതുറന്നതിന് ശേഷം നിര്‍മ്മാല്യദര്‍ശനം അഭിഷേകം, മലര്‍നിവേദ്യം, ഗണപതിഹോമം, ഉഷ:പൂജ, പായസ നിവേദ്യത്തോടു കൂടിയ ഉച്ചപൂജ, ഉപദേവതമാര്‍ക്കുള്ള നിവേദ്യം എന്നിവ നടന്നു. ക്ഷേത്രം ഊരാളന്‍ കൂടിയായ ഡോ:പാഴൂര്‍ ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി അരവിന്ദ് ചൗബി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ പ്രദീപ് ചെറുവാശ്ശേരിയുടെ രാമായണ പാരായണവും ദിവസവും രാവിലെ 5.30 ന് നടക്കുന്നുണ്ട്. ജൂലൈ 27-ന് ഞായറാഴ്ച രാവിലെ വിശേഷാല്‍ ഗണപതി ഹോമവും, വൈകീട്ട് ഭഗവത് സേവയും കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് പട്ടിശ്ശേരി ദേവസ്വം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!