സ്ഥാനമാനങ്ങള്‍ കിട്ടാത്തതില്‍ പ്രതിഷേധിക്കണമെങ്കില്‍ ആദ്യം പ്രതിഷേധിക്കേണ്ടത് താനായിരുന്നുവെന്ന് രമേശ് ചെന്നിത്തല. ഗുരുവായൂര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍, ഷാഫിയുടെ സ്ഥാനാര്‍ഥിയല്ല കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാണ്. യുവാക്കള്‍ക്ക് സ്ത്രീകള്‍ക്കും അവസരം കൊടുക്കുന്നത് പാര്‍ട്ടിയുടെ നയമാണ്. നിര്‍ണായക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കേണ്ടതായിരുന്നു. പാലക്കാട് സിപിഎമ്മിന് ഒരു പ്രസക്തിയുമില്ല. അവര്‍ക്ക് ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കാന്‍ കിട്ടിയാല്‍ മതി. മൂന്ന് ഉപതിരഞ്ഞെടുപ്പ്കളിലും കോണ്‍ഗ്രസ് ജയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ADVERTISEMENT