റംസാന്‍ കിറ്റ് വിതരണം നടത്തി

അഷ്റഫ് കൂട്ടായ്മ കുന്നംകുളം മണ്ഡലം കമ്മിറ്റി റംസാന്‍ കിറ്റ് വിതരണം നടത്തി.
പെരുമ്പിലാവ് ടിക്ക് ടേക് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഹക്കീമിന്റെ സാനിദ്ധ്യത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. രാജേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അഷ്റഫ് കൂട്ടായ്മ കുന്നംകുളം മണ്ഡലം സെക്രട്ടറി അഷ്റഫ് കെ.എ. അധ്യക്ഷദ്ധ വഹിച്ചു. ജില്ലാ സെക്രട്ടറി അഷ്റഫ് ആല്‍ത്തറ റംസാന്‍ സന്ദേശം നല്‍കി. ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് ടിക് ടേക് സംഘടന സന്ദേശം നല്‍കി. അഷ്റഫ് കേച്ചേരി, അഷ്റഫ് കല്ലുമ്പുറം, അഷ്റഫ് പരുവകുന്ന്, അഷ്റഫ് തിപ്പിലശ്ശേരി,എന്നിവര്‍ ആശംസകള്‍ അറിയിച്ചു. മണ്ഡലം ട്രഷറര്‍ അഷ്റഫ് സഫ നന്ദി പറഞ്ഞു.*

ADVERTISEMENT