23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kunnamkulam രോഗപ്രതിരോധ പ്രവര്‍ത്തന യജ്ഞം ഊര്‍ജിതമാക്കാന്‍ ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത്

രോഗപ്രതിരോധ പ്രവര്‍ത്തന യജ്ഞം ഊര്‍ജിതമാക്കാന്‍ ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത്

62

ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ഷിഗല്ല പ്രതിരോധ യജ്ഞവും ഊര്‍ജിതമാക്കുന്നതിനായി സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം. നിധീഷ് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിലവില്‍ നടത്തിവരുന്ന വിവിധ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് യോഗത്തില്‍ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് സബെറ്റ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സുരേന്ദ്രന്‍, ഷഹീദ്, ജിഷ അനില്‍, ലിസി ജോയ്, സുജിഷ, അനൂപ്, ഐശ്വര്യ എന്നിവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവരും സംസാരിച്ചു.

ADVERTISEMENT
error: Content is protected !!