24.1 C
Kunnamkulam
Saturday, August 15, 2026
Home Bureaus Guruvayur ഫിഫ ലോകകപ്പ് ആവേശത്തില്‍ ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍

ഫിഫ ലോകകപ്പ് ആവേശത്തില്‍ ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍

33

ഫിഫ ലോകകപ്പിന്റെ ആവേശം ഒട്ടും ചോരാതെ, ആവേശപ്പോരാട്ടങ്ങളുമായി ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അങ്കണം. സ്‌കൂളില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ജര്‍മ്മനി കിരീടത്തില്‍ മുത്തമിട്ടു.ലോകമെങ്ങും ഫുട്‌ബോള്‍ ആവേശം അലതല്ലുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളില്‍ പ്രത്യേക ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്. ഫുട്‌ബോള്‍ ഭൂപടത്തിലെ കരുത്തരായ അര്‍ജന്റീന, ബ്രസീല്‍, ജര്‍മ്മനി, പോര്‍ച്ചുഗല്‍ എന്നീ ടീമുകളെ പ്രതിനിധീകരിച്ചാണ് വിദ്യാര്‍ത്ഥികള്‍ പന്തുതട്ടിയത്. ഓരോ ടീമും മികച്ച പ്രകടനം പുറത്തെടുത്തതോടെ മത്സരങ്ങള്‍ ഏറെ ആവേശകരമായി. ഫൈനലില്‍ അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ജര്‍മ്മന്‍ പട വിജയം കൈപ്പിടിയിലൊതുക്കിയത്. വിജയികളായ ടീമിന് സ്‌കൂള്‍ അധികൃതര്‍ ട്രോഫികളും മെഡലുകളും സമ്മാനിച്ചു.ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വി.കെ. സന്തോഷ്, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എം.എസ്. മണികണ്ഠന്‍ എന്നിവര്‍ മുഖ്യാതിഥികളായി.

 

ADVERTISEMENT
error: Content is protected !!