26.9 C
Kunnamkulam
Tuesday, October 6, 2026
Home CCTV Desk ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു

‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു

51

ലഹരിമരുന്നിനെതിരെയുള്ള ശക്തമായ പ്രതിരോധവുമായി ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിപുലമായ വിളംബര ജാഥ സംഘടിപ്പിച്ചു. ലഹരിക്കെതിരെ ഒരുമിക്കാം’ എന്ന ശക്തമായ മുദ്രാവാക്യമുയര്‍ത്തിയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ജനപ്രതിനിധികളും അണിനിരന്ന റാലി എരമംഗലം മാട്ടേരി സെന്ററില്‍ നിന്നും ആരംഭിച്ച് വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രധാന വിദ്യാലയങ്ങളായ മാറഞ്ചേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലപ്പെട്ടി ഹൈസ്‌കൂള്‍, പുത്തന്‍പള്ളി സ്‌കൂള്‍, അയിരൂര്‍ എ.യു.പി.എസ് എന്നീ സ്‌കൂളുകളില്‍ നിന്നുള്ള സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും, മറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ജാഥയില്‍ അണിനിരന്നു. പെരുമ്പടപ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്, എ.എസ്.ഐമാരായ ഉദയന്‍, ഉഷ എന്നിവര്‍ വിളംബര ജാഥയ്ക്ക് നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!