സൈക്കോളജിയില്‍ പിഎച്ച്.ഡി നേട്ടവുമായി പി.ഷബിദ

പുന്നയൂര്‍ക്കുളത്തിന് അഭിമാന നിമിഷം. സത്യജിത് റേ പുരസ്‌കാരം നേടിയ പി.ഷബിദയ്ക്ക് പിഎച്ച്.ഡിയും. സൈക്കോളജിയില്‍ പിഎച്ച്.ഡി നേട്ടവും പ്രശസ്തമായ പുരസ്‌കാര തിളക്കവുമായി പുന്നയൂര്‍ക്കുളം സ്വദേശിനി ഡോക്ടര്‍ പി. ഷബിദയാണ് നാടിന് അഭിമാനമാകുന്നു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഡോക്ടര്‍ എ.പി.ജെ. അബ്ദുള്‍ കലാം യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഷബിദ സൈക്കോളജിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ‘കുട്ടികളുടെ പഠന വൈകല്യം’ എന്ന വിഷയത്തെക്കുറിച്ചായിരുന്നു ഇവരുടെ ഗവേഷണം. ഗവേഷണ മികവിന് പുറമെ സാഹിത്യ രംഗത്തും ഡോക്ടര്‍ ഷബിദ തന്റെ മുദ്ര പതിപ്പിച്ചു കഴിഞ്ഞു.പഠന വൈകല്യമുള്ള കുട്ടികളെ നേരത്തെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ പരിശീലനവും കൗണ്‍സിലിങ്ങും കലകളിലൂടെയുള്ള പിന്തുണയും നല്‍കാന്‍ ഈ സ്ഥാപനം വലിയ പങ്കുവഹിക്കുന്നുണ്ട്. തിരുവളയന്നൂര്‍ സ്‌കൂള്‍, എം ഇ എസ് കോളേജ് പൊന്നാനി, അന്‍സാര്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. പുന്നയൂര്‍ക്കുളം പെഴുംന്തറയില്‍ ഹൗസില്‍ മുഹമ്മദ് ഷരീഫ്, ഷെബി ഷെരീഫ് എന്നിവരുടെ മകളാണ് ഡോക്ടര്‍ ഷബിദ. പുന്നയൂര്‍ക്കുളം കുന്നത്തൂര്‍ സ്വദേശി മുജീബ് ആണ് ഭര്‍ത്താവ്. ഉന്നത വിജയം നേടിയ ഡോക്ടര്‍ ഷബിദയെ നാട്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ അഭിനന്ദിച്ചു.

ADVERTISEMENT