28.6 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Perumpilavu കടവല്ലൂരില്‍ ബൈക്കിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു

കടവല്ലൂരില്‍ ബൈക്കിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു

72

കടവല്ലൂരില്‍ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരിക്കും, ബൈക്ക് യാത്രികനും പരിക്കേറ്റു. കടവല്ലൂര്‍ പടിഞ്ഞാറ്റുമുറി കൊപ്പറമ്പത്ത് പ്രമോദിന്റെ ഭാര്യ 45 വയസ്സുള്ള അനിത, ബൈക്ക് യാത്രക്കാരനായ കൊരട്ടിക്കര വട്ടമാവ് വലിയാരിക്കല്‍ 31 വയസ്സുള്ള അജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കടവല്ലൂര്‍ എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം വ്യാഴാഴ്ച കാലത്ത് ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്.പരിക്കേറ്റ ഇരുവരെയും കടവല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ആംബുലന്‍സില്‍ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!